ചെന്നൈ: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടക റോഡ് ട്രാന്‍പോര്‍ട്ട് കോർപറേഷനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കർണാടകആര്‍ടിസി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളവും കര്‍ണാടകയും യഥാക്രമം 1965 മുതലും 1973 മുതലും തങ്ങളുടെ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗിച്ചുവരുന്ന ചുരുക്കെഴുത്താണ് കെഎസ്ആര്‍ടിസി എന്നത്. എന്നാൽ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാന്‍ കേരളത്തിന് മാത്രമാണ് അവകാശമെന്ന കേരളത്തിന്റെ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
കെഎസ്ആര്‍ടിസി എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതിന് 2013ല്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രി ഓഫ് ഇന്ത്യയില്‍ നിന്ന് കര്‍ണാടക ആര്‍ടിസി ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. കൂടാതെ കെഎസ്ആര്‍ടിസിയുടെ ലോഗോയും മുദ്രയും ഉപയോഗിക്കുന്നതിന് രജിസ്ട്രാര്‍ ഓഫ് കോപ്പിറൈറ്റ്‌സില്‍ നിന്ന് പകര്‍പ്പകാശവും നേടിയിരുന്നു.