ബെംഗളൂരു: ബെംഗളൂരുവില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് 13 സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി പോലീസ് ഒഴിപ്പിച്ചു .
ഇ-മെയില്‍ വഴിയാണ് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണിയെത്തിയത്. ഉടന്‍ തന്നെ പോലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കുകയായിരുന്നു.
സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലെയാണ് 13 സ്‌കൂളുകളിലേക്കും ഇ-മെയില്‍ സന്ദേശം വന്നത്. എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടില്ല.
ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞവര്‍ഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇ-മെയില്‍ വഴി ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍, പിന്നീടുള്ള അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്.