തിരുവനന്തപുരം: നവംബർ അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇത് ‘മിഗ്ജാം’ എന്നറിയപ്പെടും.
മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരംവരെ ന്യൂന മർദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ 5 ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറു, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.