എന്‍ഡിഎയുടെ ലോക്സഭയില്‍ 400 സീറ്റ് എന്ന സ്വപ്‌നം കശക്കിയെറിഞ്ഞ ഇന്ത്യമുന്നണിയാണ് ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ ഹീറോ.തിരഞ്ഞെടുപ്പിനായി നേരത്തെ തന്നെ ഇന്ത്യ സഖ്യം സജ്ജമായിരുന്നു.
അരക്കില്ലം എന്ന് വിളിച്ച് ആക്ഷേപിച്ച രാഷ്ട്രീയ എതിരാളികള്‍ക്ക്് ജനവിധിയിലൂടെ മറുപടി നല്‍കുകയാണ് ഇന്ത്യാ സഖ്യം.
ഇന്ത്യ സഖ്യത്തിന് അടിത്തറപാകിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണ ബോധവും ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രാണവായു പകര്‍ന്ന് നല്‍കുന്നതാണ്. രാഹുലും പ്രിയങ്കയും ഖാര്‍ഗെയും കെ.സി.വേണുഗോപാലും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ സഖ്യത്തിന്റെ വിജയശില്‍പ്പികളാണ്. പ്രതീക്ഷയറ്റ് ചിന്നഭിന്നമായിരുന്ന കൂറെ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ഒരു വേദിയില്‍ അണിനിരത്തുക ചെറുതല്ലാത്ത കാര്യമാണ്. അതിന് ഊണും ഉറക്കുവും ആരോഗ്യവും കളഞ്ഞ് ഓടിനടന്നവരായ ഈ നേതാക്കള്‍ യഥാര്‍ത്ഥ്യത്തില്‍ ഈ തിരഞ്ഞെടുപ്പിലെ ഹീറോകളാണ്.
കറകളഞ്ഞ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും മുന്നണിയില്‍ പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജനവും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത രാഹുലും കെ.സിയും പ്രത്യേകം കയ്യടി അര്‍ഹിക്കുന്നു. സംഘടനാ ദൗര്‍ബല്യത്തെ മറികടക്കാന്‍ നാളുകള്‍ക്ക് മുന്നെ ആരംഭിച്ച ആസൂത്രണ മികവ് കോണ്‍ഗ്രസിന് ഗുണം ചെയ്തു.
ലോക്‌സഭയില്‍ അംഗബലം മൂന്നക്കം എത്തിക്കുക എന്ന ലക്ഷ്യത്തിനായി ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിയത്. സര്‍വെകള്‍ നടത്തിയും നീരീക്ഷരെ നിയോഗിച്ചും അവലോകന യോഗങ്ങള്‍ ചേര്‍ന്നും ഓരോ സംസ്ഥാനത്തിന് ഉതകും വിതമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും കോണ്‍ഗ്രസ് കളം നിറഞ്ഞത് ഇന്ത്യമുന്നണിക്ക് മികച്ച പ്രകടനം കാഴ്ചവെയ്യക്കാന്‍ സാധ്യമാക്കിയെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഇന്ത്യാ സഖ്യത്തിൻ്റെ മികച്ച പ്രകടനത്തിൻ്റെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെയാണ്.