അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനംസെപ്റ്റംബർ 27 ന്ബേക്കൽ ബീച്ച് പാർക്കിൽ സ്കൈ ലാൻ്റേർൺ ഫെസ്റ്റ്

അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനംസെപ്റ്റംബർ 27 ന്ബേക്കൽ ബീച്ച് പാർക്കിൽ സ്കൈ ലാൻ്റേർൺ ഫെസ്റ്റ്

ബേക്കൽ: അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനമായ സെപ്റ്റംബർ 27 ന് ബി.ആർ.ഡി.സി ബേക്കൽ ബീച്ച് പാർക്കിൻ്റെ സഹകരണത്തോടെ സ്കൈ ലാൻ്റേർൺ ഫെസ്റ്റ് സീസൺ-2 സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനം ആചരിക്കുന്നതോടൊപ്പം ജില്ലയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ എത്തിക്കാനാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന് ബി.ആർ.ഡി.സി അധികൃതർ പറഞ്ഞു.അന്നേ ദിവസം മ്യുസിക്കൽ നൈറ്റ് സംഘടിപ്പിക്കും. സ്കൈ ലാൻ്റേർൺ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി 96338 56262 എന്ന നമ്പരിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാനും സ്പോട്ട് രജിസ്ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്.