ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗാസയിലെ ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പട്ടാളം. ഗാസയിലെ തുരങ്കങ്ങളില്‍ കടല്‍വെള്ളം പമ്ബ് ചെയ്യാന്‍ ഇസ്രേയല്‍ ആരംഭിച്ചെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ആഴ്ചകളോളം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. എന്നാല്‍ ഈ നടപടിയില്‍ തുരങ്കങ്ങള്‍ തകരുമെന്നും ഗാസയിലെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക ഉയരുന്നുണ്ട്.
ഈ തുരങ്കങ്ങളിലാണ് ഹമാസ്, തടവുകാരെ താമസിപ്പിച്ചിരിക്കുന്നതെന്നും ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇസ്രേയേല്‍ സൈന്യം തയ്യാറായിട്ടില്ല. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയവും ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.