സൗത്ത് ലബനൻ അതിർത്തിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 2 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു… ഇസ്രയേൽ–ലബനൻ അതിർത്തിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സംഘർഷമാണു വ്യോമാക്രമണത്തിൽ പെട്ടത്….
ലബനൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-മയാദീൻ ടിവിയിലെ കറസ്പോണ്ടന്റ് ഫറാ ഒമര്‍, കാമറമാൻ റാബിഹ് മാമാറി എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ലബനീസ് പൗരനും കൊല്ലപ്പെട്ടു.
ലബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ചാനലാണ് അല്‍- മയാദീൻ. അല്‍-മയാദീൻ ചാനലിലിന് കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 14നു സൗത്ത് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്സ് വീഡിയോ ജേര്‍ണലിസ്റ്റ് അസാം അബ്ദുള്ള കൊല്ലപ്പെട്ടിരുന്നു.