കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം എറണാംകുളം സെന്‍്ട്രല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിയില്‍നടന്നു. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രിയപ്പെട്ട കലാകാരനെ അവസാനമായി കാണാന്‍ നൂറ് കണക്കിനാളുകളാണ് എത്തിയത്. മമ്മുട്ടി, ഫഹദ് ഫാസില്‍, ദിലീപ്, ജയറാം,സായികുമാര്‍,നസ്‌റിയ തുടങ്ങി നിരവധി പേരാണ് സിദ്ദിഖിനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പൊതുര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്നാണ് ഖബറടക്കം നടന്നത്.
അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അദ്ദേഹം മരിച്ചത്. ഏറെക്കാലമായി കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധയുണ്ടായി. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.കടവന്ത്രയിലേക്ക് സിനിമാ മേഖലയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് എത്തിയത്.