മേൽപറമ്പ്: ദീനി വിജ്ഞാനം കുറവായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഇസ്ലാമിക വിജ്ഞാന മാഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന സംവിധാ മെന്ന നിലയിൽ പ്രദേശ വാസികൾ പള്ളിദർസ് സംവിധാനം കാര്യക്ഷമമാക്കാൻ മുന്നിട്ടിറങ്ങണമെന്ന് മേൽപറമ്പ ജുമാ മസ്ജിദ് കമ്മിറ്റി പള്ളി ദർസ് കോംപ്ലക്സിൻ്റെ ശിലാ സ്ഥാപനം നിർവ്വഹിച്ച് കൊണ്ട് ജമാഅത്ത് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറയുകയുണ്ടായി.
കഴിഞ്ഞ രണ്ട് വർഷം മുമ്പ് ആരംഭിച്ച പള്ളി ദർസിലെ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി നിർമിക്കുന്ന കെട്ടിട നിർമാണ ശിലാസ്ഥാപന വേളയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
കല്ലട്ര മാഹിൻ ഹാജി, എസ് കെ മുഹമ്മദ് കുഞ്ഞി, സൈഫുദ്ദീൻ കെ. മാക്കോട്, എം എം കെ ഹനീഫ്, എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുൽ കലാം സഹദുല്ലാഹ്, ഹനീഫ് മരബയൽ, റാഫി പള്ളിപ്പുറം, ക്യാപ്റ്റൻ ശെരീഫ് കല്ലട്ര ,ഹനീഫ് ഖത്വീബ്, മൊയ്തു ഹാജി അൽ മദീന, പട്ടാൻ അബ്ദുറഹിമാൻ, എൻജീനിയർ ഹബീബുല്ലാഹ് മറ്റ് കമ്മിറ്റി ഭാരവാഹികളും, പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു, മസ്ജിദ് ഇമാം അഷറഫ് റഹ്മാനി ചൗക്കി പ്രാർത്ഥനക്ക് നേതൃത്വം നൽകി.