കണ്ണൂർ പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ബുള്ളറ്റ് റാണിയെന്ന് അറിയപ്പെടുന്ന യുവതി പിടിയിലാകുന്നത്. ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്.
ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ്. നേരത്തെ 2 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.
മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.