കര്‍ണാടകയില്‍ സ്ത്രീക്ക് നേരെ ക്രൂര മര്‍ദനം. വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കര്‍ണാടകയിലെ ബെലഗാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ മകൻ അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടുകയും ഇതില്‍ ക്ഷുഭിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി അമ്മയെ മര്‍ദിക്കുകയുമായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കുകയും തൂണില്‍ കെട്ടിയിട്ടുമായിരുന്നു മര്‍ദനം. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.