ഇന്ത്യയിലെ ഏറ്റവും വലിയ ചികിത്സ    ’ക്രൗഡ് ഫണ്ടിംഗുകളിലൊന്നിനായ്‘ കാസറഗോഡ് ഒരുമിക്കുന്നു..          റാഷിദ് മോന് വേണം15 കോടി..            MP യും MLA മാരും ഉൾപ്പെടുന്ന ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ചികിത്സ ’ക്രൗഡ് ഫണ്ടിംഗുകളിലൊന്നിനായ്‘ കാസറഗോഡ് ഒരുമിക്കുന്നു.. റാഷിദ് മോന് വേണം15 കോടി.. MP യും MLA മാരും ഉൾപ്പെടുന്ന ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.

കാസറഗോഡ്‌ ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ ദേളി കുന്നു പാറയിലെ മുബാറക് – മർയത് ഷാക്കിറ എന്നവരുടെ 3 മാസം മാത്രം പ്രായമുള്ള റാഷിദ്മോൻ വളരെ അപൂർവമായ SMA രോഗം ബാധിച്ച് വിഷമത്തിലാണ്. നിർധന കുടുംബത്തിന് ചികിത്സ ചിലവ് താങ്ങാൻ പറ്റാത്തതിനാൽ കാസറഗോഡ് MP യും ജില്ലയിലെ മുഴുവൻ MLA മാരും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. 24-11- 23 ന് ചെമ്മനാട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗംഉദുമ MLA CH കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് MLA ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ സ്വാഗതം പറഞ്ഞു.
ദേളി ജംഗ്ഷനിൽ റാഷിദ് മോൻ ചികിത്സ സഹായ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാസറഗോഡ് MLA എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു.

ചികിത്സ കമ്മിറ്റി രക്ഷധികാരികളായി
രാജ്‌മോഹൻ ഉണ്ണിത്താൻ MP.
E. ചന്ദരശേഖരൻ MLA
Na. നെല്ലിക്കുന്ന് MLA.
Akm. അഷ്‌റഫ്‌ MLA
എം രാജഗോപാലൻ MLA.
ബേബി ബാലകൃഷ്‌ണൻ ( ജില്ലാപഞ്ചായത്ത് പ്രസിഡന്റ് )

(ചെയർമാൻ ) CH കുഞ്ഞമ്പു MLA.

(കൺവീനർ) ഷാനവാസ് പാദൂർ.

( ട്രഷറർ ) സുഫൈജ അബൂബക്കർ

(കോർഡിനേറ്റർ )

ഖലീഫ ഉദിനൂർ, എം എച്ച് ഹനീഫ, ടി.വി.അബ്ദുല്ല.
അഹമ്മദ് ഹാജി കോളിയടുക്കം.
മൻസൂർ കുരിക്കൾ, ഇ.മനോജ് കുമാർ,
ആർ പ്രദീപ്, മുഹമ്മദ് കോളിയടുക്കം, കുഞ്ഞിരാമൻ ദേളി,

ഹാഷിം ദേളി, ഷരീഫ് തായത്തൊടി,
അൻവർ സി എൽ, ഷരീഫ് സലാല
എന്നിവർ സംബന്ധിച്ചു.

വിവിധ സബ് കമ്മിറ്റികളിലായി 501 അംഗ ജനറൽ കമ്മിറ്റിയെയാണ്
തിരഞ്ഞെടുത്തത്.15 കോടി രൂപയാണ് ചികിത്സ ചിലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply