ഖത്വറില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു

ഖത്വറില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു

ദോഹ: വാഹനാപകടത്തില്‍ കാസർകോട് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. മേല്പ്പറമ്പ കൂവ്വത്തൊട്ടി അക്കരക്കുന്നിലെ മുഹമ്മദ് കുഞ്ഞി – ആഇശ ദമ്ബതികളുടെ മകൻ റംശാദ് (36) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കാർഗോ ഡെലിവറി ജീവനക്കാരനായിരുന്നു റംശാദ്. ജോലിക്ക് പോകുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ അസീസയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം കുടുംബസമേതം ഖത്വറില്‍ താമസിച്ച്‌ വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

കെ എം സി സി ഖത്വർ – ചെമനാട് പഞ്ചായത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്ന റംശാദ് സാമൂഹ്യ രംഗത്തും സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: റുഖ്‌നുദ്ദീൻ, റംശാന, റുഖ്‌സാന.

Leave a Reply