കാസര്‍കോട്ട് പിടികൂടിയത് ഒരു ചാക്ക് കള്ളനോട്ട്, പണി വരുന്നതറിഞ്ഞ് മുങ്ങിയ പ്രതികളെ പൊക്കിയത് വയനാട്ടില്‍ നിന്ന്

കാസര്‍കോട്ട് പിടികൂടിയത് ഒരു ചാക്ക് കള്ളനോട്ട്, പണി വരുന്നതറിഞ്ഞ് മുങ്ങിയ പ്രതികളെ പൊക്കിയത് വയനാട്ടില്‍ നിന്ന്

സുല്‍ത്താന്‍ ബത്തേരി: കാസര്‍കോട്ടെ വാടക വീട്ടില്‍ നിന്ന് കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.

വീട്ടിനുള്ളില്‍ നിന്ന് ഒരു ചാക്ക് കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ പ്രതികളായ കാസര്‍കോഡ് സ്വദേശികളെ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് പിടികൂടിയത്.

അബ്ദുള്‍ റസാഖ്, സുലൈമാന്‍ എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് പിടികൂടിയത്. പഴുപ്പത്തൂരിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും വെള്ളിയാഴ്ചയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അമ്ബലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അബ്ദുള്‍ റസാഖായിരുന്നു വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്.

ഇയാളെ പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാള്‍ നാട്ടിലില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

Leave a Reply