കോഴിക്കോട്: മുസ്ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ ഉത്തരവിറങ്ങി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഒക്ടോബർ ഒന്നിന് പുറത്തിക്കിയ ഉത്തരവാണ് വിവാദമാകുന്നത്.
മുസ്ലിം സംവരണം രണ്ട് ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ രീതി പുനഃപരിശോധിക്കാതെയാണ് പുതിയ സർക്കാർ ഉത്തരവ്.2019 ലാണ് ഭിന്നശേഷി സംവരണം നാല് ശതമാനം ഉയർത്തിക്കൊണ്ട് നടപ്പാക്കേണ്ട രീതി സംബന്ധിച്ച് സാമൂഹ്യനീതി ഉത്തരവ് ഇറക്കുന്നത്. ഈ ഉത്തരവിലാണ് റൊട്ടോഷൻ രീതി വിവരിക്കുന്നത്. മുസ്ലിം ലീഗ് എം.എൽ.എ ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പ് മന്ത്രിക്കും പരാതി നൽകി.