കേരളത്തില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയുണ്ടാകും

കേരളത്തില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയുണ്ടാകും

തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ കേരളത്തെ കാത്തിരിക്കുന്നത് സാധാരണയേക്കാള്‍ കൂടുതല്‍ മഴയെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നിത കെ ഗോപാല്‍.

അധികമഴയ്ക്ക് കാരണം കടലിലെ താപനില കുറയുന്ന ലാലിനാ പ്രതിഭാസമാണെന്നും നിത പറഞ്ഞു. ആഗസ്റ്റ് പകുതിയോടെ ലാലിന കേരളത്തില്‍ എത്തും.

നിലവില്‍ പ്രളയ സാധ്യത ഇല്ലെങ്കിലും മുന്നറിയിപ്പ് തുടരണം. മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും കൊണ്ട് ഏത് സാഹചര്യവും നമുക്ക് നേരിടാനാകുമെന്നും ഡയറക്ടർ പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടലിന് മഴ ഉള്‍പ്പെടെ കാരണങ്ങള്‍ പലതാണ്. അപകടത്തിന് മുൻപ് വയനാട്ടില്‍ അതിശക്തമായ മഴ ലഭിച്ചെന്നും നിത കെ ഗോപാല്‍ പറഞ്ഞു.

Leave a Reply