ഒക്ടോബർ 19-ന് വോൾഫാം സ്റ്റേഡിയം പാലക്കുന്ന് കിക്ക് ഓഫിൽ നടക്കുന്ന റിയൽ ഇന്ത്യാ വിഷൻ സിറ്റി ഗോൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ രക്ഷാധികാരികളെ തിരഞ്ഞെടുത്തു.

ഒക്ടോബർ 19-ന് വോൾഫാം സ്റ്റേഡിയം പാലക്കുന്ന് കിക്ക് ഓഫിൽ നടക്കുന്ന റിയൽ ഇന്ത്യാ വിഷൻ സിറ്റി ഗോൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ രക്ഷാധികാരികളെ തിരഞ്ഞെടുത്തു.

കാസർകോട്: ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് കിക്കോഫ് വോൾഫാം സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ്‌ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതിയിലേക്കുള്ള മുഖ്യരക്ഷാധികാരികളെ തിരഞ്ഞെടുത്തു.

മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, സാമൂഹ്യപ്രവർത്തകനും റൂബി ബിസിനസ് ഗ്രൂപ്പ് ചെയർമാനുമായ ജലീൽ കോയ,
ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രസിഡന്റ് റഷീദ് ഹാജി, സാമൂഹ്യ പ്രവർത്തകനും സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാനുമായ കെബിഎം ശരീഫ് കാപ്പിൽ എന്നിവരാണ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യരക്ഷാധികാരികൾ.

കായിക മേഖലയിലേക്ക് ഇവർ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് റിയൽ ഇന്ത്യ വിഷൻ ക്ലബ് ചാമ്പ്യൻഷിപ്പ് ഈ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചതെന്നും ക്ലബ് ചാമ്പ്യൻഷിപ്പ് സംഘാടകർ അറിയിച്ചു.
ഉദുമ മേഖലയിലെ കായിക മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ കല്ലട്ര അബ്ദുൽ ഖാദർ, നേരത്തെ റിയൽ ഇന്ത്യ വിഷൻ ഒരുക്കിയ മെഗാ ഫാമിലി ഇവെന്റ്സ് ആൻഡ് എന്റർപ്രൂനേഴ്സ് മീറ്റിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച ചെയർമാൻ ജലീൽ കോയ, കായിക മേഖലയിൽ സജീവ ഇടപെടൽ നടത്തുന്ന റഷീദ് ഹാജി, സാനബിൾ ഫുട്ബോൾ അക്കാദമിയിലൂടെ നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്ന ശരീഫ് കാപ്പിൽ എന്നിവരുടെ പരിചയസമ്പത്തും പിന്തുണയും റിയൽ ഇന്ത്യ വിഷൻ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ കരുത്താകുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

അതേ സമയം, മികച്ച സജ്ജീകരങ്ങളോടെയാണ് റിയൽ ഇന്ത്യ വിഷന്റെ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഒരുങ്ങുന്നത്. കായിക മന്ത്രി വി അബ്ദുൽ റഹ്മാനാണ് ചാമ്പ്യൻഷിപ്പിന്റെ ഫസ്റ്റ്ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്. കൂടാതെ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രമുഖരായ 16 ടീമുകളാണ് കളത്തിലിറങ്ങുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.