ഡൽഹിയിൽ വീണ്ടും മനുഷ്യ മനസാക്ഷിയെ നടുക്കിയ കൊല. ഭാര്യയുടെ പെരുമാറ്റത്തില്‍ അതൃപ്തനായ ഭര്‍ത്താവ് അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. സാധാരണയിൽ വിവാഹങ്ങളിൽ നിന്ന് വ്യത്യസ്ഥമായിരുന്നു ഇവിടെ കാര്യങ്ങൾ കൊല്ലപ്പെട്ട യുവതിയെ പ്രതി 70,000 രൂപയ്ക്ക് വിലയ്ക്ക് പ്രതി വാങ്ങിയതായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചു. അതിനു ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ അതൃപ്തനായ ഇയാള്‍ അവരെ കഴുത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ ബേരിയിലെ വനമേഖലയിൽ തള്ളുകയും ചെയ്തു. സംഭവത്തില്‍, പ്രധാന പ്രതിയായ ഭര്‍ത്താവ് ധരംവീർ, കൊലപാതകത്തിന് സഹായിച്ച അറും, സത്യവാൻ എന്നിവരും അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
ഫത്തേഹ്പുര് ബേരിയിലെ ഝീല്‍ ഖുര്‍ദ് അതിര്‍ത്തിക്കു സമീപമുള്ള വനത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി ശനിയാഴ്ചയാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവിടെയത്തിയ പോലീസ് മൃതദേഹം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.40-ന് ഒരു ഓട്ടോറിക്ഷ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. ഓട്ടോ കടന്നുപോയ വഴി ട്രാക്ക് ചെയ്യുകയും രജിസ്ട്രേഷന് നമ്പര്‍ തിരിച്ചറിയുകയും ചെയ്തു. ഛത്താര്‍പുര്‍ സ്വദേശിയായ അരുണ്‍ ആണ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ എന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് ധരംവീറിന്റെ ഭാര്യ സ്വീറ്റിയാണെന്ന് അരുണ്‍ പറഞ്ഞു. സ്വീറ്റിയെ താനും ധരംവീറും സത്യവാനും ചേര്‍ന്ന് കൊല്ലുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.