കൊച്ചി : വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുള്ളത് അയല്‍വാസികളായ ഇതരസംസ്ഥാന തൊഴിലാളികളാണ്.
കൊല്ലപ്പെട്ടത് കള്ളാട് ചെങ്ങമനാട് ഏലിയാസിന്റെ ഭാര്യ സാറാമ്മയാണ്. വളരെ ആസൂത്രിതമായി മോഷണത്തിനായി നടത്തിയ കൊലപാതകമാണിതെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകം നടന്നിരിക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും 3.30നും ഇടയില്‍ വീട്ടില്‍ സാറാമ്മ തനിച്ചായിരിക്കുന്ന സമയത്തായിരുന്നു. മരണം സംഭവിച്ചിരിക്കുന്നത് തലയ്ക്കടിയേറ്റാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്.