കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി അക്ഷരനഗര്‍ ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.

വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദില്‍ജിത്ത്, സ്വര്‍ണ്ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പണയം വെയ്ക്കാന്‍ എത്തിയത്. എട്ട് ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം പൂശിയ കമ്ബിവള പണമിടപാട് സ്ഥാപനത്തില്‍ ദില്‍ജിത്ത് നല്‍കി. 31,000 രൂപയാണ് പണയം വെച്ച്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply