ബംഗളുരുവില്‍  വിദ്യാര്‍ത്ഥികള്‍ക്ക്  ലഹരി വില്‍പ്പന ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശി പിടിയില്‍

ബംഗളുരുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വില്‍പ്പന ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശി പിടിയില്‍

തിരുവല്ല: ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് പുത്തൂര്‍ ഓമശേരി കണ്ണന്‍കോട്ടുമ്മല്‍ കെ.

അഭിജിത്താ(21)ണ് അറസ്റ്റിലായത്.

ബംഗളുരുവില്‍ എവിയേഷന്‍ കോഴ്‌സിന് പഠിക്കുകയാണ് അഭിജിത്ത്. ബംഗളുരുവില്‍ നിന്നും തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ചാണ് അഭിജിത്തിനെ മയക്കു മരുന്നുമായി പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്പി കെ.എ. വിദ്യാധരന്‍, ലോക്കല്‍ ഡി.വൈ.എസ്പി എസ്. അഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തിരുവല്ല പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. മയക്കുമരുന്നിന്റെ ഉറവിടം,
കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Leave a Reply