മസ്കത്ത്: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഒമാൻ എയറില്‍ ജിദ്ദയില്‍നിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍വന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്.
കൊള്ളോച്ചി മായിന്‍കുട്ടി-ഷരീഫാ ദമ്ബതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്ബത്ത്. മറ്റ് മക്കള്‍: കദീജ, ആയിഷ. നടപടികള്‍ പൂര്‍ത്തിയാകി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.