കെഎസ്‌ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; പത്ത് പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം; കെഎസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു.

നെയ്യാറ്റിന്‍കരയിലാണ് സംഭവം. മരിച്ചത് പോത്തന്‍കോട് സ്വദേശിയായ സിജിനാണ്. ബസില്‍ ഉണ്ടായ വനിത കണ്ടക്ടര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റത് ഓട്ടോയിലുണ്ടായിരുന്നവര്‍ക്കാണ്. കെഎസ് ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച്‌ സമീപത്തെ വീടിന്റെ മതിലിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു ഓട്ടോ പൂര്‍ണമായി ത്‌നെ തകര്‍ന്നു. അപകടത്ില്‍ ഗിരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Leave a Reply