കുവൈറ്റ് ദുരന്തം; മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയില്‍

കുവൈറ്റ് ദുരന്തം; മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയില്‍

രാജ്യത്തെ തന്നെ നടുക്കിയ 50 പേര്‍ മരിക്കാനിടയായ കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ കസ്റ്റഡിയില്‍.

കസ്റ്റഡിയില്‍ എടുത്തവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയിലിടുത്തവരില്‍ മൂന്ന് ഇന്ത്യക്കാര്‍, ഒരു കുവൈറ്റ് സ്വദേശി, നാല് ഈജിപ്റ്റ് പൌരന്‍മാര്‍ എന്നിങ്ങനെയാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മേല്‍ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ കോടതി ചുമത്തി. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മംഗഫിലെ തൊഴിലാളി ക്യാമ്ബില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ 50 പേര്‍ മരിച്ചു. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply