ലത്തീഫ് ഉപ്പള ഗേറ്റ്, കാസർഗോഡുകാർക്ക് മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വം; സികെവി യൂസഫ്

ലത്തീഫ് ഉപ്പള ഗേറ്റ്, കാസർഗോഡുകാർക്ക് മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വം; സികെവി യൂസഫ്

ലത്തീഫ് ഉപ്പള ഗേറ്റ് കാസർഗോഡുകാർക്ക് മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വമെന്ന് വ്യവസായ പ്രമുഖനും അൽ ഹവാസ് ട്രേഡിങ് ആൻഡ് ടെൻ സ്റ്റാർ ട്രേഡിങ് ചെയർമാനുമായ സികെവി യൂസഫ്. ജനുവരി 3 ന് കാസർകോട് സിറ്റി ടവറിൽ നടന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ്‌ & എന്റർപ്യുനേഴ്സ് മീറ്റിന്റെ പോസ്റ്റർ റിലീസ് & ഗോൾഡൻ പാസ് വിതരണ ചടങ്ങിലാണ് സികെവി യൂസഫിന്റെ വാക്കുകൾ. വ്യവസായ രംഗത്ത് ഇതിനോടകം തന്നെ തന്റേതായ മുഖ മുദ്ര ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് ലത്തീഫ് ഉപ്പള ഗേറ്റെന്നും എന്നാൽ അദ്ദേഹത്തെ കേവലം വ്യവസായ പ്രമുഖനായി മാത്രം വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും സഹ ജീവികളുടെ കഷ്ടപ്പാടുകൾ മനസിലാക്കി അവർക്ക് സ്വാന്തനമാകുന്ന കരങ്ങളാണ് അദ്ദേഹത്തിന്റേതെന്നും സികെവി യൂസഫ് പറഞ്ഞു.

നേരത്തെ തന്റെ മകന്റെ വിവാഹത്തോടൊപ്പം 20 ലേറെ നിർധനരായ യുവതികൾക്ക് ലത്തീഫ് ഉപ്പള ഗേറ്റ് മംഗല്യഭാഗ്യം ഒരുക്കിയിരുന്നു. ജിസിസി രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായിട്ടും വന്ന വഴിയും കണ്ട മുഖങ്ങളും ലത്തീഫ് ഉപ്പള ഗേറ്റ് മറന്നിരുന്നില്ല. തന്റെ മകളുടെ കല്യാണത്തിന് വരാൻ പറ്റാത്തവർക്ക് വീടുകളിലേക്ക് കല്യാണത്തിന്റെ ഭക്ഷണവിഭവങ്ങൾ എത്തിച്ച് കൊടുക്കാനും അദ്ദേഹം മറന്നില്ല. ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകൻ ബിലാൽ വിവാഹം കഴിച്ചത് നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയെ ആണ്. എല്ലാവരെയും ക്ഷണിച്ച് എല്ലാവരുടെയും അനു​​ഗ്രഹത്തോടെ വിവാഹം നടത്തണം എന്നായിരുന്നു അദ്ദേഹത്തിൻറെ ആ​ഗ്രഹം. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൽ പാലിക്കേണ്ടി വന്നതിനാൽ എല്ലാവരെയും ക്ഷണിച്ച് സൽക്കാരം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് എല്ലാവർക്കും വിവാഹ സദ്യ വീടുകളിലെത്തിക്കാൻ അദ്ദേഹം തയ്യാറായത്. ‘ കോവിഡിന്റെ പശ്ചാത്തലത്തിൽ മകന്റെ വിവാഹത്തിന് ക്ഷണിക്കാൻ പറ്റാത്തത് മനസ്സിലാക്കുമല്ലോ. ഈ സ്നേഹോപഹാരം സന്തോഷത്തോടെ സ്വീകരിച്ചാലും.. നവദമ്പതികൾക്ക് താങ്കളുടെ പ്രാർത്ഥനയും ആശിർവാദവും നേരുക..സ്നേഹ പൂർവം അബ്ദുൾ ലത്തീഫ് ഉപ്പള’ എന്ന കുറിപ്പും ഭക്ഷണപൊതിയിൽ കുറിക്കാൻ അദ്ദേഹം മറന്നില്ല.

ബിസിനസ് വളർച്ചയിൽ അദ്ദേഹം തന്റെ നാടിനെയും മറന്നില്ല, മംഗൽപാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് ലോകോത്തര നിലവാരമുള്ള ഡയാലിസിസ് മെഷീൻ ജർമനിയിൽ നിന്നെത്തിച്ച് അദ്ദേഹം നാടിനും നാട്ടുകാർക്കും കൈത്താങ്ങായി. കൂടാതെ കോവിഡ് സമയത്ത് ജില്ലയുടെ ആരോഗ്യ മേഖലയിലെ പരിതാപകരമായ അവസ്ഥ കണ്ട് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമിക്കുമെന്ന വാക്ക് കാസർകോടിന് നൽകുകയും ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. അങ്ങനെ ലത്തീഫ് ഉപ്പള ഗേറ്റ് ബിസിനസ് മേഖലയിലെ ഉണ്ടാക്കിയ വളർച്ചയേക്കാൾ ജനമനസ്സുകളിൽ വളർന്ന് കൊണ്ടേയിരുന്നു.

ബിസിനസിലെയും കാരുണ്യ മേഖലയിലെയും ഇടപെടലുകളിൽ നിരവധി നേട്ടങ്ങൾ ലത്തീഫ് ഉപ്പള ഗേറ്റിനെ തേടിയെത്തി. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസില്‍ അംഗമാകുന്ന ആദ്യ പ്രവാസിയായും ലത്തീഫ് ഉപ്പള ഗേറ്റ് മാറി. അങ്ങനെ നിരവധി നിരവധി പുരസ്‌കാരങ്ങളാണ് ഈ മനുഷ്യസ്നേഹിയെ തേടിയെത്തിയത്.

Leave a Reply