ദുബായ് : ചന്ദ്രഗിരിക്ലബ് മേൽപറമ്പ് യുഎഇ ഘടകം സംഘടിപിച്ച ലിൻ ഗോൾഡ് ചന്ദ്രഗിരി സോക്കർ സീസൺ 9ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒൺലി ഫ്രഷ്ലയൺ മുട്ടം എ കെ 47 ചാമ്പ്യൻമാരായി.
ദുബായ് അൽ ഖിസൈസ്സ് സ്റ്റാർ ഇൻ്റെർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ “ഗാസറോട് ” സറ്റേഡിയത്തിൽ നടന്ന ടൂർണ്ണമെൻ്റിലെ ആവേശകരമായാ ഫൈനൽ മത്സരത്തിൽ ബിൻ മൂസടീമിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിനാണ് എകെ 47 ടീം തോൽപിച്ചത്.
യുഎഇ ലെ ഫുട്ബോൾ ടീമുകളുടെ അസോസിയേഷനായ കെഫയിലെ ശക്തരായ പതിനാറ് ടീമുകൾ തമ്മിൽ മത്സരിച്ച ടൂർണ്ണമെന്റിൽ ഓരോ കളികളും ആവേശകരമായിരുന്നു .
ടൂർണമെന്റിൽ അബ്ർകോ ഫ്രൈറ്റ് എഫ്സി സെക്കൻ്റ് റണ്ണർ സ്ഥാനവും മലബാർ ബേക്കറി അജ്മാൻ തേർഡ് റണ്ണർ സ്ഥാനവും കരസ്ഥാമാക്കി .
ചാമ്പ്യൻമാരായ എ കെ 47 മുട്ടത്തിനുള്ള ട്രോഫി ആസിഫ് ബി.എയും ഹാശിം ബി എയും ചേർന്ന് സമ്മാനിച്ചു .
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജസീൽ (എ കെ47 മുട്ടം),
മികച്ച ഡിഫൻഡറായി അഷറഫ് ( എ കെ 47 മുട്ടം ),മികച്ച ഗോൾ കീപ്പറായി ഷുക്കൂർ (ബിൻ മൂസ ) എന്നിവരെ തിരഞ്ഞടുത്തു സമ്മാനദാനപരിപാടിയിൽ സ്പോൺസർമാരായ ഹസീബ് തളങ്കര സഫ്‌വാൻ മർവാൻ ആരീഫ് കൊത്തിക്കാൽ ഹനീഫ്മരവയൽ ഇല്യാസ് പള്ളിപുറം അസിസ് സി.ബി
,ഹനീഫ് ടി ആർ, നൗഷാദ് നാനോ ഹാരിസ് കല്ലട്ര ,റൗഫ് കെ.ജി. എൻ റാഫി മാക്കോട് മുനീർ പള്ളിപുറം ജാഫർ റായ്ഞ്ചർ,സന്തോഷ് കെഫ ,അഷറഫ് കെ ആർ, ഇല്യാസ് ഹിൽടോപ് ,നിയ കേറ്റം ,ജാഫർ വളപ് , മൊയ്തു വളപ്പിൽ ഷറഫുവളപ്പിൽ ഷബീർ ചളിയങ്കോട്, അഭിലാഷ് ബഷീർ കൂന , ഫൈസൽ തോട്ടംതുടങ്ങിയവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
അബ്ദുല്ല ആറങ്ങാടി അഡ്വ ഇബ്രാഹിം ഖലീൽ ,സലാം കന്യപ്പാടി,റാഫി പള്ളിപുറം ഇസ്മായിൽ നാലാംവാതുക്കൽ റഫീഖ് മാങ്ങാട് ഷബീർ കിഴൂർ,ഫറാസ് മേല്പറമ്പ,തുടങ്ങിയവർ സംബന്ധിച്ചു
photo