തൃശൂർ: ആന്പല്ലൂർ വരന്തരപ്പള്ളി പാലപ്പിള്ളി മേഖലയില്‍ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം കെട്ടിയ മാടക്കല്‍ മജീദിന്‍റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. പശുവിന്‍റെ മാംസം ഭക്ഷിച്ചശേഷം ബാക്കിയുള്ള ഭാഗം റോഡിലാണ് കിടന്നിരുന്നത്. നാട്ടുകാരാണ് നേരം പുലർന്ന ശേഷം പശുക്കിടാവിന്‍റെ ജഡം ആദ്യം കണ്ടത്. പിന്നാലെ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച എച്ചിപ്പാറ പള്ളിക്ക് സമീപം പുലിയിറങ്ങി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനു പുറമെ പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതു കൂടി പതിവായതോടെ തോട്ടം തൊഴിലാളികളും വഴിയാത്രക്കാരും ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി.