വയനാട് നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ കണ്ടെത്തി

വയനാട് നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ കണ്ടെത്തി

വയനാട്: വയനാട് നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ കണ്ടെത്തി. വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്. അവശനിലയിലായ പുലി തോട്ടില്‍ വെള്ളംകുടിക്കുന്നതാണ് കണ്ടത്.

പുലിയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നീര്‍വാരം അമ്മാനിയില്‍ ഇന്ന് രാവിലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് എത്തി തിരച്ചില്‍ തുടരുന്നതിനിടെയാണ് പുലിയെ തോട്ടില്‍ കണ്ടെത്തിയത്.

Leave a Reply