കണ്ണൂർ : മയ്യില്‍- കണ്ണൂർ ആശുപത്രി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബുധനാഴ്ച്ച രാവിലെ മുതലാണ് ഇതു വഴിയുള്ള സർവീസ് തൊഴിലാളികള്‍ നിർത്തിയിട്ടത്.
കാക്കത്തുരുത്തിയില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സർവ്വീസ് നിർത്തിയത്.
ബസ് ഡ്രൈവർ എസ് നിധീഷ്, ക്ലീനർ. ടി കെ നിവേദ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മർദ്ദനമേറ്റത്. സ്കൂട്ടറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഇന്നലെ രാത്രി ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യും വരെ പണിമുടക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കണ്ണൂർ നഗരത്തിലേക്കുള്ള വിവിധ റൂട്ടുകളില്‍ നിന്നുള്ള സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്കുന്നത് പതിവായിരിക്കുകയാണ്.
രണ്ട് ദിവസം മുൻപ് കണ്ണൂർ – എച്ചൂർ ചക്കരക്കല്ല് അഞ്ചരക്കണ്ടി റൂട്ടില്‍ രണ്ട് ദിവസമാണ് സ്വകാര്യ ബസ് പണിമുടക്കിയത്.