പ്രണയം, ജീവിതം കരിയർ; ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ കഥ പറയുന്ന ‘333’ നാളെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

പ്രണയം, ജീവിതം കരിയർ; ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ കഥ പറയുന്ന ‘333’ നാളെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

പ്രണയത്തിന്റെയും ജീവിതത്തിന്റെയും കരിയറിന്റെയും തീക്ഷണമായ കഥ പറയുന്ന ‘333’ എന്ന ഹസ്ര്വചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. റിയൽ ഇന്ത്യ ഫിലിമിന്റെ ബാനറിൽ ഫസൽ റഹ്മാൻ ബിഎം നിർമിച്ച് ശരീഫ് സലാല കഥയും തിരക്കഥയും സംവിധാനമൊരുക്കുന്ന ഷോർട് ഫിലിം റിയൽ ഇന്ത്യ വിഷന്റെ ബാനറിൽ ശരീഫ് സലാല സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഷോർട്ട് ഫിലിമാണ്. നേരത്തെ റിയൽ ഇന്ത്യ ഫിലിംസ് ഒരുക്കിയ സമകാലിക സംഭവങ്ങളെ ആസ്‍പദമാക്കി പുറത്തിറക്കിയ ‘കോടതി വിധി’ നിരൂപക പ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ‘333’ എന്ന ഹസ്ര്വചിത്രവും പുറത്തിറങ്ങുന്നത്.ബലി പെരുന്നാൾ ദിവസം ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ചിത്രം യൂട്യൂബിലൂടെ പുറത്തെത്തുക. റിയൽ ഇന്ത്യ ഫിലിംസിന്റെ യൂട്യൂബ് പേജിലായിരിക്കും ചിത്രം നിങ്ങൾക്ക് മുന്നിലെത്തുക.

നിരവധി ആൽബം സോങിലൂടെ ശ്രദ്ധ നേടിയ സലാം വിരോളിയാണ് ‘333’ യുടെ സംഗീതം നിർവഹിച്ചരിക്കുന്നത്. ആൽബം മേഖലയിലെ മറ്റൊരു കലാകാരൻ നിസാർ ഷിറിയയാണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത്, എൻ4എസ് മീഡിയ, നദീർ- രിഫായി, നോക്ക്ഔട്ട്, ബാസി ഫാൽക്കൺ, ഇർഫാൻ തുടങ്ങിയവർ ചിത്രത്തിൻറെ പിന്നണി പ്രവർത്തകരാണ്.

ഒരു പിടി മലയാള സിനിമകളിൽ അഭിനയിച്ച അക്കു മേൽപറമ്പ്, പാച്ചു എഫ്ആർ, ശ്രീകാന്ത്, സുലൈഖ, സീമ, അജ്മൽ അശ്കർ, ലക്ഷ്മി, അഭിന, അസ്മിത, അഫ്സൽ പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നത്.

റിയൽ ഇന്ത്യ ഫിലിംസിന്റെ യൂട്യൂബ് പേജിന്റെ ലിങ്ക് ചുവടെ:

Leave a Reply