മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമര്‍പ്പിക്കും.
തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് മതസൗഹാര്‍ദ ദിനമായി ആചരിക്കാന്‍ തമിഴ്‌നാട്. ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മതാവിഭാഗങ്ങളില്‍പ്പെട്ട വര്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.


 
                                         
                                        