പാലാ: നവകേരള സദസ്സിന് ആശംസയർപ്പിച്ച് സ്ഥാപിച്ച ഫ്ളെക്സ് ബോർഡിലെ മുഖ്യമന്ത്രിയുടെ ചിത്രത്തിൽ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി. പ്രവിത്താനം പാമ്പയ്ക്കൽ ജെയിംസ് തോമസ് (64) ആണ് പിടിയിലായത്…….
പാലായിൽ നവകേരള സദസ്സ് നടക്കുന്ന നഗരസഭ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ളെക്സിലാണ് പെയിന്റ് ഒഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കൊട്ടാരമറ്റത്തുനിന്നാണ് ജെയിംസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ചിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയപ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണവേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാൾ അറസ്റ്റിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.