വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് തൊണ്ണൂറേക്കറില്‍ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടെത്തിയത്.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചില്‍ നടന്നിരുന്നു.മാരമല, ഒമ്ബതേക്കര്‍ , ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ രാവിലെ തിരച്ചില്‍ തുടങ്ങിയിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവുമാണ് തിരച്ചില്‍ നടത്തുന്നത് പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം.വയനാട് സൗത്ത് ഡി എഫ് ഒ ഷജ്‌ന കരീം, ഫോറസ്റ്റ് വെറ്റനറി ഓഫീസര്‍ ഡോക്ടര്‍ ജിനേഷ് മോഹന്‍ദാസ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

പൂതാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിരോധനാജ്ഞ.
കടുവയ്ക്കായി തിരച്ചില്‍ല്‍ തുടങ്ങിയ സാഹചര്യത്തിലാണ് പൂതാടി പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

Leave a Reply