ന്യൂഡല്‍ഹി: 70,000 രൂപ വില കൊടുത്ത് വാങ്ങിയതിനുശേഷം വിവാഹം കഴിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു.
ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബേരിയിലാണ് സംഭവം. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ധരംവീര്‍, സുഹൃത്തുക്കളായ അരുണ്‍, സത്യവാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും ധരം വീറിനെ കൃത്യം നടത്തുന്നതിന് സഹായിച്ചിരുന്നു.
ശനിയാഴ്ചയാണ് ഫത്തേപ്പുര്‍ ബേരിയില്‍നിന്ന് സ്വീറ്റിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിയാൻ പൊലീസിനായി. ഓട്ടോ ഡ്രൈവര്‍ അരുണിനെ പിടികൂടിയതോടെയാണ് സത്യങ്ങളുടെ ചുരുൾ അഴിയുന്നത്. ധരംവീറിന്റെ ഭാര്യ സ്വീറ്റിയെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. സ്വീറ്റി ഇടയ്ക്കിടെ വീട്ടില്‍നിന്ന് ഒളിച്ചോടാറുണ്ടായിരുന്നുവെവെന്നും ഇതില്‍ ധരംവീര്‍ അസ്വസ്ഥനായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞായിരിക്കും തിരിച്ചുവരുന്നത്. സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.
ഡൽഹിയിലെ ഒരു സ്ത്രീയില്‍നിന്ന് 70,000 രൂപ നല്‍കി ധരംവീര്‍ സ്വീറ്റിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നുവെന്നും അരുണ്‍ പോലീസിനോടു പറഞ്ഞു. സ്വീറ്റി ഇടയ്ക്കിടയ്ക്ക് എവിടേക്കാണ് പോയിരുന്നതെന്നും മറ്റും അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു..