പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്  പ്രതിയ്ക്ക്  കഠിന തടവും പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പ്രതിയ്ക്ക്  കഠിന തടവും പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശിയായ മധുവിനെയാണ് (49) ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ കാട്ടാക്കട അതിവേഗോ പോസ്‌കോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ അഞ്ചുവര്‍ഷത്തെ കഠിന തടവിനും 30,000 രൂപ പിഴ ഒഴുകുന്നതിനും ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കണം പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ ഉണ്ട്.

2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ മിഠായി നല്‍കി പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ചായിരുന്നു പ്രതി ലൈഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വേദന സഹിക്കാതെ വന്നപ്പോള്‍ കുട്ടി വിവരം സ്‌കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Leave a Reply