വീട്ടമ്മയെ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ച യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കോതകുര്‍ശ്ശി, പനമണ്ണ സ്വദേശി ഷാഫി (30)യെയാണ് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍, മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴ തുക നല്‍കിയാല്‍ അതില്‍ നിന്നും 10000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.
ചെര്‍പ്പുളശ്ശേരി സ്വദേശിനിയെയാണ് പ്രതി ആക്രമിച്ചത്. യുവതി വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് പിടിച്ച് നിര്‍ത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.