കാസര്‍കോട്: മങ്കിക്യാപ് ധരിച്ച് മുഖംമറച്ചെത്തിയ മൂന്നംഗസംഘം വൃദ്ധദമ്ബതികളുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി ആറര പവൻ സ്വര്‍ണവുമായി കടന്നു.
മേല്‍പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മനാട് കൈന്താറിലെ കുഞ്ഞിക്കണ്ണൻനമ്ബ്യാര്‍-തങ്കമണി ദമ്ബതികളുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കവര്‍ച്ച നടന്നത്.സംഭവത്തില്‍ ബേക്കല്‍ ഡിവൈ.എസ്.പി സി കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്ന് ജില്ലാ പൊലീസ് മേധാവി പി.ബിജോയ് വ്യക്തമാക്കി.
കൊള്ള നടന്ന വീട് ഒറ്റപ്പെട്ട പ്രദേശത്താണ് .രാത്രി ടോയ്ലറ്റില്‍ പോകാനായി എഴുന്നേറ്റ തങ്കമണിയുടെ പിറകിലൂടെ വന്ന സംഘം ഭീഷണിപ്പെടുത്തി മാല, വള, കമ്മല്‍ തുടങ്ങി ആറര പവൻ സ്വര്‍ണം ഊരിവാങ്ങി കടന്നു കളയുകയായിരുന്നു. കവര്‍ച്ചാസംഘം പോയതോടെ കുഞ്ഞിക്കണ്ണൻ നമ്ബ്യാര്‍ അയല്‍വാസിയെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്. പി സി.കെ. സുനില്‍കുമാര്‍, മേല്‍പറമ്ബ് ഇൻസ്‌പെക്ടര്‍ ടി.ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കവര്‍ച്ചാസംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്. പി വി.വി. മനോജ് തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. പൊലീസ് നായ, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരും വീട്ടിലെത്തി തെളിവ് ശേഖരിച്ചു.
കവുങ്ങിൻ തോട്ടത്തിലെ നാലുകെട്ടുള്ള വീട്ടില്‍ വൃദ്ധദമ്ബതികള്‍ മാത്രമാണ് താമസം. ദമ്ബതികള്‍ക്ക് മക്കളില്ല. കൃഷിയും മറ്റും നടത്തിയാണ് ഇവര്‍ ജീവിച്ചുവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസി ടിവി ക്യാമറകളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാപൊലീസ് മേധാവി പി.ബിജോയ് പറഞ്ഞു.