പാർലമെന്റിൽ വീണ്ടും കൂട്ട സസ്പെൻഷൻ ; ഇന്ന് 49 എംപിമാരെ കൂടി സസ്പെൻഡ് ചെയ്തു

പാർലമെന്റിൽ വീണ്ടും കൂട്ട സസ്പെൻഷൻ ; ഇന്ന് 49 എംപിമാരെ കൂടി സസ്പെൻഡ് ചെയ്തു

ഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 49 എംപിമാരെ കൂടി ശീതകാല സമ്മേളന കാലയളവിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതോടെ 141 പേരെയാണ് ദിവസങ്ങൾക്കകം സസ്പെൻഡ് ചെയ്തത്. ലോക്സഭയിൽ നിന്ന് 96 പേരെയും രാജ്യസഭയിൽ നിന്ന് 46 പേരെയുമാണ് ഇതുവരെ വിലക്കിയത്. പ്രതിഷേധിച്ച സോണിയാ ഗാന്ധിയെ സസ്പെൻഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ അമിത് ഷാ സുരക്ഷാ വീഴ്ചയിൽ മറുപടി പറയണമെന്നായിരുന്നു പ്രധാന ആവശ്യം.

കഴിഞ്ഞ ദിവസം 92 എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ഡിഎംകെയിൽ നിന്ന് ടി ആർ ബാലു, ദയാനിധി മാരൻ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള സൗഗത റോയ് എന്നിവരെ സഭാ നടപടികൾ തടസ്സപ്പെടുത്തിയതിനാണ് സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ചെയറിന്റെ നാമനിർദ്ദേശ പ്രകാരം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സസ്‌പെൻഷൻ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. തുടർന്ന്  ശബ്ദവോട്ടോടെ സഭ അത് അംഗീകരിക്കുകയായിരുന്നു. നടപടി പ്രഖ്യാപിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply