കാസര്‍ഗോട്ട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: ആന്ധ്രയില്‍ നിന്നു പിക്കപ്പ് വാനില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന 107 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

കുമ്ബള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം (36), പെര്‍ള അമെയ്ക്കള സ്വദേശി ഷെരീഫ് (52) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

ഞായറാഴ്ച രാത്രി ഒമ്ബതോടെ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാത്രി 12 ഓടെ പെര്‍ള ചെക്ക്‌പോസ്റ്റിന് സമീപത്തായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പിക്കപ്പ് വാനിന്‍റെ സീറ്റിന്‍റെ ചാരിയിരിക്കുന്ന ഭാഗത്തിന് പുറകുഭാഗം പൂര്‍ണമായും വെല്‍ഡ് ചെയ്ത് ഒരു രഹസ്യഅറയുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോഗ്രാം‍ തൂക്കം വരുന്ന 51 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

അറസ്റ്റിലായ രണ്ടുപേരും ഡ്രൈവര്‍മാരാണ്. ഏറെ നാളായി കഞ്ചാവ് കടത്താറുണ്ടെന്നാണ് സൂചന. കാസര്‍ഗോട്ടെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

Leave a Reply