തിരുവല്ല: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കൊല്ലം ആശ്രാമം ജ്യോതിസില്‍ തോമസ് ജോണിന്റെ മകൻ ജോണ്‍ തോമസ് (26) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. ഉടനെ ബിലീവേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറാം നിലയിലുള്ള സുഹൃത്തുക്കളുടെ അടുത്ത് പോയി നാലാം നിലയിലെ മുറിയിലേക്ക് തിരികെ വരുമ്ബോള്‍ ഇടനാഴിയില്‍ നിന്നും കാല്‍വഴുതി വീണതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.