ചികിത്സാസഹായം കൈമാറി…
ഇരുവൃക്കകളും തകരാറിലായ രോഗിക്ക് ജനാതിപത്യ കേരളാകോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡൻറ് സണ്ണി അരമന ചികിത്സാസഹായം കൈമാറി
ജനാധിപത്യകേരള കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനായി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് ഒരു സംഘടന നൽകിയ തുക സമ്മേളനം മാറ്റി വെച്ചതിനെ തുടർന്ന് ഇരുവൃക്കകളും തകരാറിലായ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസ് ചെയ്തുവരുന്ന ബേഡകം പഞ്ചായത്തിലെ കൃഷ്ണൻ എം ,കുറ്റിക്കോൽ പഞ്ചായത്തിലെ പാർട്ടി പ്രവർത്തകയും അർബുദ രോഗിയുമായ ലൂസി മാത്യു എന്നിവർക്ക് ചികിത്സാ സഹായം ജനാതിപത്യ കേരളാകോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡൻറ് സണ്ണി അരമന കൈമാറി..യോഗത്തിൽ ജില്ലാ സെക്രട്ടറി രതീഷ് പുതിയ പറമ്പിൽ ജില്ലാ സെക്രട്ടറി ജോമോൻ മാലക്കല്ല് ജില്ലാ ട്രഷറർ ജോൺസൺ പാറക്കാട്ടിൽ മണ്ഡലം പ്രസിഡൻറ്മാരായ ജോൺ ഐവേലിക്കുഴി ഗോപി മുന്നാട് അപ്പച്ചൻ പനത്തടി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു