ഇനി ഇശൽമഴയ്ക്കുള്ള കാത്തിരിപ്പ്; റിയൽ ഇന്ത്യ വിഷൻ- ടോട്ടോ മാൾ ‘ മെഹ്ഫിൽ രാവ് ഗ്രാൻഡ് ഫിനാലെയ്ക്ക്’ മുന്നോടിയായുള്ള ഓന്റർപ്രൂനേഴ്സ് & ഇൻഫ്ളുവൻസേഴ്സ് മീറ്റ് ആവേശകരമായി

ഇനി ഇശൽമഴയ്ക്കുള്ള കാത്തിരിപ്പ്; റിയൽ ഇന്ത്യ വിഷൻ- ടോട്ടോ മാൾ ‘ മെഹ്ഫിൽ രാവ് ഗ്രാൻഡ് ഫിനാലെയ്ക്ക്’ മുന്നോടിയായുള്ള ഓന്റർപ്രൂനേഴ്സ് & ഇൻഫ്ളുവൻസേഴ്സ് മീറ്റ് ആവേശകരമായി

കാസർകോട്: സംഗീത പ്രേമികൾ കാത്തിരിക്കുന്ന ഇശൽ രാവിലേക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. റിയൽ ഇന്ത്യ വിഷൻ- ടോട്ടോ മാൾ ‘മെഹ്ഫിൽ രാവ് സീസൺ വൺ’ ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി കാസർകോട് ആർ.കെ മാളിൽ നടന്ന ഓന്റർപ്രൂനേഴ്സ് ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ് ആവേശകരമായി. ജനുവരി 31-ന് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസംഗമത്തിന്റെ വിജയത്തിനായി വ്യവസായ-പൗരപ്രമുഖരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഒത്തുചേർന്നു.

ജില്ലയിലെ ആദ്യത്തെ ബൃഹത്തായ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ എന്ന ഖ്യാതിയോടെ എത്തുന്ന മെഹ്ഫിൽ രാവ് കാസർകോടൻ തനിമയിലാണ് അണിയിച്ചൊരുക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച സംഗമം വരാനിരിക്കുന്ന ഇശൽ വിരുന്നിന്റെ ആവേശം ഇരട്ടിയാക്കി.

ചടങ്ങിൽ ടോട്ടോ മാൾ എം.ഡി അബ്ദുൽ ലത്തീഫ്, പ്രമുഖ വ്യവസായികളായ അബ്ദുൽ കരീം സിറ്റി ഗോൾഡ്, ഷാഫി നാലപ്പാട് എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ രംഗത്തെ പ്രമുഖരായ നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം, മാഹിൻ കേളോട്ട്, പാദൂർ ഷാനവാസ് എന്നിവരും മാധ്യമപ്രവർത്തകൻ കാദർ കരിപ്പൊടിയും സംഗമത്തിൽ സന്നിഹിതരായിരുന്നു. റിയൽ ഇന്ത്യ വിഷൻ ഗ്രൂപ്പ് ചെയർമാൻ ശരീഫ് സലാല, ഇവന്റ് ചെയർമാൻ ജലീൽ കോയ, ഓർഗനൈസർ ബി.കെ ഷാ, കോൺടെന്റ് ഹെഡ് ആഷ് അലി, മീഡിയ മാനേജർ നിസാർ ഷിറിയ, ഹനീഫ് കാസർകോട് തുടങ്ങിയവർ നേതൃത്വം നൽകി.

നാനൂറിലധികം ഗായകർ മാറ്റുരച്ച ആവേശകരമായ സംഗീത യാത്രയാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ഓൺലൈൻ ഓഡിഷനുകൾക്കും തത്സമയ മത്സരങ്ങൾക്കും ശേഷം സെമിഫൈനലിൽ എത്തിയ 15 പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രതിഭകളാണ് ജനുവരി 31-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്. കാസർകോടിന്റെ മാപ്പിള കലാരംഗത്ത് ഇതൊരു പുതിയ ചരിത്രമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും സംഗീത പ്രേമികളും.

Leave a Reply