മെസി വന്നില്ല, സൽമാൻ ഖാൻ വരും… കോഴിക്കോട്ടെ ബൈക്ക് റേസ് ഉദ്ഘാടനത്തിന് താരത്തെ എത്തിക്കുമെന്ന് മന്ത്രി

മെസി വന്നില്ല, സൽമാൻ ഖാൻ വരും… കോഴിക്കോട്ടെ ബൈക്ക് റേസ് ഉദ്ഘാടനത്തിന് താരത്തെ എത്തിക്കുമെന്ന് മന്ത്രി

കോഴിക്കോട്: മെസി വരുമെന്ന പ്രഖ്യാപനം പാളിയതിന്‌ പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കായികമന്ത്രി വി. അബ്ദു റഹ്‌മാന്‍. കോഴിക്കോട് സ്റ്റേഡിയത്തിൽ അടുത്ത ദിവസം നടക്കുന്ന ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ  സൽമാൻ ഖാൻ എത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

‘അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. അത് വളരെ വ്യത്യസ്തമാണ്. അന്താരാഷ്ട്ര തലത്തിൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന റേസ് ആണ്. ഇന്ത്യയുടെ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന സിനിമാ താരം സൽമാൻ ഖാൻ ആണ് അത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്’ –അബ്ദുറഹ്മാൻ പറഞ്ഞു.

മെസിയെ കേരളത്തിൽ ഈ വർഷത്തിൽ എത്തിക്കുമെന്ന മന്ത്രിയുടേയും സ്പോൺസറുടേയും വാക്കുകൾ പാഴ്‌വാക്ക് ആയതിനു പിന്നാലെയാണ് ഇപ്പോൾ സൽമാൻ ഖാനെ എത്തിക്കുമെന്ന പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Leave a Reply