ദേശീയ അവാർഡ് ജേതാവ്  ജാബിർ സുൽത്താൻ കാസർഗോഡിനെ  മന്ത്രി ശിവൻകുട്ടി ആദരിച്ചു

ദേശീയ അവാർഡ് ജേതാവ് ജാബിർ സുൽത്താൻ കാസർഗോഡിനെ മന്ത്രി ശിവൻകുട്ടി ആദരിച്ചു

തിരുവനന്തപുരം : ചെറുകിട വ്യവസായത്തിലൂടെ ബിസിനസ് മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ജാബിർ സുൽത്താനെ തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപത്തിൽ നടന്ന കലാകായിക കൂട്ടായ്മയുടെ വിപുലമായ അനുമോദന ചടങ്ങിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരിച്ചു കൂടാതെ വനിതാ ഇന്ത്യൻ ഫുട്ബോൾ താരവും കേരള ക്യാപ്റ്റനുമായ ആര്യ ശ്രീ എയും വനിത ഫുട്ബോൾ താരം മാളികവിക യും ഫുട്ബോൾ കോച്ച് നിതീഷിനെയും കൂടാതെ കേരളത്തിലെ വ്യത്യസ്ത മേഖലയിലുള്ള കലാകായിക താരങ്ങളെയും വേദിയിൽ അനുമോദിച്ച.

തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ അഡ്വക്കറ്റ് V K പ്രശാന്ത് MLA, കൗൺസിലർ V V രാജേഷ് മറ്റു സാംസ്കാരിക സാമൂഹിക പ്രവർത്തകരും പങ്കെടുത്തു യോഗം ശ്രീ സുരേഷ് കുമാർ നിയന്ത്രിച്ചു എം മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗം പി ഗോപകുമാർ സ്വാഗതവും സതീഷ് കുമാർ നന്ദിയും പറഞ്ഞു തുടർന്ന് പ്രഗൽഭ ഗായകൻ ജയപ്രകാശിന്റെ നേതൃത്വത്തിൽ ഗാനമേളയും മറ്റു കലാവിരുന്നും നടത്തപ്പെട്ടു

Leave a Reply