കാഞ്ഞങ്ങാട്: സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോളിച്ചാല്‍ കൊളപ്രം സ്വദേശിയായ 18 കാരനാണ് പിടിയിലായത്. രാജപുരം എസ്.ഐ കെ. മുരളീധരനാണ് യുവാവിനെ പോക്സോ കേസില്‍ കസ്റ്റഡിയിലെടുത്തത്.
ബേഡകം സ്റ്റേഷൻ പരിധിയിലെ 17 കാരിയാണ് പീഡനത്തിനിരയായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ഇതോടെ മാതാവ് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൊണ്ടാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം പൊലീസിലുമെത്തി. രാജപുരം സ്റ്റേഷൻ പരിധിയില്‍ വെച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.