തൊപ്പി രക്ഷിച്ചു; ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും യുവ രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ പുറത്ത്

തൊപ്പി രക്ഷിച്ചു; ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും യുവ രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ പുറത്ത്

തൊപ്പി ധരിച്ചത് കൊണ്ട് ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. രു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ പിന്നിൽ നിന്നും പാമ്പ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. പാമ്പ് നിരവധി തവണ ഇയാളുടെ തലയിൽ കൊത്തുന്നുണ്ടെങ്കിലും രക്ഷയായത് തലയിൽ വെച്ചിരിക്കുന്ന തൊപ്പിയാണ്.

‘നേച്ചർ ഈസ് അമേസിങ്’ എന്ന അക്കൗണ്ട് എക്സില്‍ പങ്കുവെച്ച ഈ വീഡിയോ മൂന്നു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ‘ഇദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പിക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പാമ്പുകൾ എവിടെ വേണമെങ്കിലും പതി യിരിക്കാമെന്നും ആളുകൾ അവർ ഇരിക്കുന്ന ചുറ്റുപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. എന്നാല്‍, അതേസമയം തന്നെ ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. അതും തള്ളിക്കളയാനാകില്ല.

Leave a Reply