ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്‍കുമെന്ന പരാമർശത്തിന്മേലാണ് പരാതി. പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയിൽ പറയുന്നത്. വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് കൃഷ്ണനഗർ ബിജെപി സ്ഥാനാർത്ഥി അമൃത റോയിക്കെതിരെയും പരാതി നല്‍കി.


 
                                         
                                        