കോയമ്ബത്തൂരില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബസില്‍ ഉപേക്ഷിച്ചു

കോയമ്ബത്തൂരില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബസില്‍ ഉപേക്ഷിച്ചു

കോയമ്ബത്തൂർ: കോയമ്ബത്തൂരില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബസില്‍ ഉപേക്ഷിച്ചു . തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്.

കുടുംബപ്രശ്നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബസില്‍ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏല്‍പിച്ച്‌ മറ്റൊരു സ്റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛൻ എത്തി.തൃശൂർ സ്വദേശിയായ അച്ഛന്‍ കോയമ്ബത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ ‌സ്വീകരിച്ചത്.

Leave a Reply