സിനിമയിലെത്തുമ്പോള്‍ നടിമാരും നടന്മാരും അവരുടെ യഥാര്‍ത്ഥ പേര് മാറ്റി പുതിയ പേരിടുന്ന പതിവുണ്ട്. സിനിമയുടെ ഗ്ലാമറിനും മോടിക്കും അനുസരിച്ച് തിളങ്ങി നില്‍ക്കാനാണ് പലരും ഇങ്ങനെ പേര് മാറ്റുന്നത്.എന്നാല്‍ മറ്റ് ചിലരാകട്ടെ ജ്യോതിഷവും സംഖ്യാശാസ്ത്രവുമൊക്കെ നോക്കി പേരില്‍ മാറ്റം വരുത്താറുണ്ട്. സ്പെല്ലിങ്ങില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്തുന്നത് മുതല്‍ പേര് തന്നെ മാറ്റി പുതിയ പേര് തന്നെ ഇവര്‍ സ്വീകരിക്കുന്നു. അങ്ങനെ പേര് മാറ്റം നടത്തിയ യുവനടിമാരില്‍ ഒരാളാണ് മിര്‍ണ മേനോന്‍. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ മെഗാ ഹിറ്റ് ചിത്രം ജയിലറില്‍ രജനികാന്തിന്റെ മരുമകളുടെ വേഷം ചെയ്തു.
മോഹന്‍ലാല്‍ -സിദ്ദീഖ് ടീമിന്‍റെ ബിഗ് ബ്രദര്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരേങ്ങറ്റം കുറിച്ച മിര്‍ണ ഈ സിനിമയ്ക്ക് തൊട്ട് മുന്‍പാണ് പേര് മാറ്റിയത്. തമിഴിലൂടെയായിരുന്നു മിര്‍ണ അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമയിലെത്തിയപ്പോള്‍ മിര്‍ണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നതായിരുന്നു. തമിഴില്‍ രണ്ട് സിനിമകള്‍ക്ക് ശേഷം മിര്‍ണ ബിഗ് ബ്രദറിലൂടെ മലയാള സിനിമയിലേക്കും എത്തി. ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയപ്പോഴായിരുന്നു ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്.
ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ പറഞ്ഞത്. നീ ‘എ’ എന്ന ലെറ്ററില്‍ തുടങ്ങുന്ന പേര് വെച്ചാല്‍ ശരിയാവില്ല. എമ്മില്‍ തുടങ്ങുന്ന പേര് വെക്കാൻ ദിലീപേട്ടന്‍ പറഞ്ഞു. അങ്ങനെ എമ്മില്‍ തുടങ്ങുന്ന കുറച്ച് പേരുകള്‍ കണ്ടെത്തി അതില്‍ നിന്നും എന്‍റെ സുഹൃത്ത് സജസ്റ്റ് ചെയ്ത പേരാണ് മിര്‍ണ. എല്ലാവര്‍ക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു. എമ്മില്‍ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസമാണ് ഞാൻ ബിഗ് ബ്രദര്‍ സിനിമ സൈൻ ചെയ്തത്. പേര് മാറ്റിയാല്‍ നിനക്ക് ഉയര്‍ച്ചയുണ്ടാകുമെന്നും രക്ഷപ്പെടുമെന്നും അന്നേ ദിലീപേട്ടന്‍ പറഞ്ഞിരുന്നുവെന്ന് മിര്‍ണ കൂട്ടിച്ചേര്‍ത്തു.