കോഴിക്കോട് : കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.
പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണു പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാള്‍ക്ക് സത്യനാഥനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നാളെ കൊയിലാണ്ടി ഏരിയയില്‍ സി.പി.എം ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്ബി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അക്രമി മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാർ പറുന്നത്.